Devendra Fadnavis have to face Ram Shinde now along with Eknath Khadse
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയടക്കം 8 പേര്‍ എതിരില്ലാതെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിനെ ഗ്രസിച്ചിരുന്ന ഭീഷണി ഒഴിവായി. എങ്കിലും സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങള്‍ അവസാനിക്കുന്ന മട്ടില്ല.എംഎല്‍സി തിരഞ്ഞെടുപ്പിനെ ചൊല്ലി ബിജെപി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പങ്കജ മുണ്ടെയ്ക്കും ഏക്നാഥ് ഖഡ്സെയ്ക്കും ശേഷം പ്രമുഖ ബിജെപി നേതാവ് രാം ഷിന്‍ഡേയാണ് ദേവേന്ദ്ര ഫട്നാവിസിനെതിരെ വാളെടുത്തിരിക്കുന്നത്. ഖഡ്സെ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ബിജെപിക്ക് പുതിയ വെല്ലുവിളി.